Quantcast

'ബ്രിട്ടണിൽ ഹിന്ദുക്കൾക്ക് നേരെ സിഖ് റാഡിക്കലുകളുടെ ആക്രമണം'; ആശങ്ക പ്രകടിപ്പിച്ച് മോദി

ഇരു രാജ്യങ്ങളിലെയും ഇന്ത്യാ വിരുദ്ധ സംഭവവികാസങ്ങൾക്കെതിരെ അതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന നിലപാടിലാണ് മോദി

MediaOne Logo

Web Desk

  • Updated:

    2022-09-21 07:53:26.0

Published:

21 Sep 2022 6:44 AM GMT

ബ്രിട്ടണിൽ ഹിന്ദുക്കൾക്ക് നേരെ സിഖ് റാഡിക്കലുകളുടെ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് മോദി
X

ന്യൂഡൽഹി: യുകെയിലും കാനഡയിലും ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന സിഖ് റാഡിക്കൽ ആക്രമണങ്ങളിൽ അടിയന്തര നീക്കം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് തീവ്രവൽക്കരണം, ആക്രമണങ്ങൾ, ഹിന്ദു മതചിഹ്നങ്ങൾ നശിപ്പിക്കൽ എന്നിവ ബ്രിട്ടണിൽ വർധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് കോമൺ‌വെൽത്ത് കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങൾക്ക് സന്ദേശം അയക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലെസ്റ്ററിലെ ഇന്ത്യൻ സമൂഹത്തിനെതിരെ നടന്ന അക്രമങ്ങളിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ സിഖ് റാഡിക്കലുകളുടെ ഫണ്ട് ശേഖരണത്തിന് നേരെ ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾ കണ്ണടക്കുകയാണ്. സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇരു രാജ്യങ്ങളിലെയും ഇന്ത്യാ വിരുദ്ധ സംഭവവികാസങ്ങൾക്കെതിരെ അതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന നിലപാടിലാണ് മോദി. യുകെയിലും കാനഡയിലും നടക്കുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യ നടപടിയെടുക്കുന്നില്ലെന്ന വാർത്തകൾ ശരിയല്ലെന്നും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതികരിച്ചു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ യുക്രൈനിലെ അധിനിവേശ പ്രദേശങ്ങളിൽ റഷ്യയുടെ ആസൂത്രിത നീക്കങ്ങളെ ശക്തമായി അപലപിച്ചപ്പോൾ, ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നിരോധിക്കപ്പെട്ട "സിഖ് ഫോർ ജസ്റ്റിസ്" എന്ന സംഘടനയുടെ അതിക്രമങ്ങൾക്ക് നേരെ കണ്ണടച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് സെപ്തംബർ 19ന് നരേന്ദ്രമോദി സർക്കാർ ഗ്ലോബൽ അഫയേഴ്സ് കാനഡയിലേക്ക് മൂന്ന് നയതന്ത്ര സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ സംഘടനയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു സന്ദേശത്തിലെ പ്രധാന ആവശ്യം. എന്നാൽ, ഇതിനെതിരെ നടപടിയെടുക്കാൻ കനേഡിയൻ അധികൃതർ തയ്യാറായില്ല. ഇതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

TAGS :

Next Story