Quantcast

സിൽവർലൈൻ അടഞ്ഞ അധ്യായമല്ല, ചർച്ചകൾ നടക്കുന്നുണ്ട്: കേന്ദ്ര റെയിൽവേ മന്ത്രി

വന്ദേഭാരത് കാസര്‍കോട് വരെ ഓടുമെന്ന് റെയിൽവേ മന്ത്രി

MediaOne Logo

Web Desk

  • Updated:

    18 April 2023 1:36 PM

Published:

18 April 2023 1:33 PM

silver line is not a closed chapter central railway minister Ashwini Vaishnaw
X

Ashwini Vaishnaw

ഡല്‍ഹി: സിൽവർലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വരെ ഓടുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. റെയില്‍പാതയിലെ വളവുകൾ എല്ലാം നിവർത്തും. അതിനായി സ്ഥലം ഏറ്റെടുക്കും. ഇതോടെ വന്ദേഭാരതിന്‍റെ വേഗത 110ലേക്ക് ഉയരും. രണ്ടാം ഘട്ടത്തിൽ വിശദമായ പദ്ധതി തയ്യാറാക്കി വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനത്തിനായി 166 കോടി അനുവദിക്കും. വർക്കല റെയിൽവേ സ്റ്റേഷൻ വികസനത്തിന് 170 കോടി വകയിരുത്തി. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി റെയിൽവേ വികസന പദ്ധതികൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും റെയിൽപാത വികസനത്തിന് 381 കോടി അനുവദിച്ചെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.



TAGS :

Next Story