ഏക സിവിൽകോഡ്; കരട് റിപ്പോർട്ട് ഈ മാസം 15ന് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിക്കും
ഉത്തരാഖണ്ഡിൽ ഏക സിവില്‍കോഡ് നടപ്പിലാക്കിയ ശേഷം വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഏക സിവിൽകോഡ് സംബന്ധിച്ച് പഠിക്കുന്ന വിദഗ്ധ സമിതി കരട് റിപ്പോർട്ട് ഈ മാസം 15 ന് സമർപ്പിക്കും. ഉത്തരാഖണ്ഡ് സർക്കാരിനാണ് കരട് സമർപ്പിക്കുക. വിദഗ്ധ സമിതി ഒരു വട്ടം കൂടി നാളെ ഡൽഹിയിൽ യോഗം ചേരും. രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ ഒരു സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി കരട് രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തയ്യാറെടുപ്പുകളിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ഈ റിപ്പോർട്ടുകളുൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ എടുക്കുക. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഈ സമിതി യോഗം ചേരും. കരട് രേഖ ലഭിച്ചതിന് ശേഷം ഉത്തരാഖണ്ഡ് സർക്കാർ പ്രത്യേക നിയമസഭായോഗം ചേരും. ഇതിന് ശേഷമായിരിക്കും സർക്കാർ ഏകസിവിൽകോഡിൽ അന്തിമ തീരുമാനമെടുക്കുക. ഉത്തരാഖണ്ഡിൽ ഏക സിവില്‍കോഡ് നടപ്പിലാക്കിയ ശേഷം വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
Adjust Story Font
16