Quantcast

മണിപ്പൂരിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് സൈന്യം; വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മൊബൈൽ , ഇന്‍റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    5 May 2023 8:02 AM GMT

manipur violence
X

മണിപ്പൂരിലെ സംഘര്‍ഷ പ്രദേശത്ത് നിന്ന് 

ഇംഫാല്‍: മെയ്തേയി വിഭാഗത്തിന് പട്ടികവർഗ സംവരണം നൽകിയതിനെ തുടർന്ന് സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് സൈന്യം. വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൊബൈൽ , ഇന്‍റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ് . മണിപ്പൂർ വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി.

ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ് സമുദായവും തമ്മിൽ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുല്‍ ശക്തമായ നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും നിർത്തലാക്കിയതായി റെയിൽവേ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ ഉപദേഷ്ടാവായി മുന്‍ സി.ആര്‍പി.എഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗിനെ നിയമിച്ചിട്ടുണ്ട്. സൈന്യവും ദ്രുത കർമ സേനയും നേരിട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് സൈന്യം അറിയിച്ചു.വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.

സംഘര്‍ഷം അടിച്ചമര്‍ത്താന്‍ ഇന്നലെ സംസ്ഥാനത്ത് ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.ഇതുവരെ 10000ത്തില്‍ അധികം ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി .സംസ്ഥാനത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം മണിപ്പൂരിന്‍റെ അയല്‍ സംസ്ഥാനങ്ങക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഹെല്‍പ് ലൈന്‍ സര്‍വീസുകള്‍ ആരംഭിച്ചു.കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

TAGS :

Next Story