Quantcast

ശിവസേന മന്ത്രിയെ 'കാണാനില്ല': 10 എം.എല്‍.എമാര്‍ക്കൊപ്പം ഗുജറാത്തിലെ ഹോട്ടലിലെന്ന് റിപ്പോര്‍ട്ട്

ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏക്നാഥ് ഷിന്‍ഡെയെ ഫോണില്‍ പോലും ലഭിക്കാതായത്

MediaOne Logo

Web Desk

  • Updated:

    2022-06-21 04:40:40.0

Published:

21 Jun 2022 4:38 AM GMT

ശിവസേന മന്ത്രിയെ കാണാനില്ല: 10 എം.എല്‍.എമാര്‍ക്കൊപ്പം ഗുജറാത്തിലെ ഹോട്ടലിലെന്ന് റിപ്പോര്‍ട്ട്
X

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ ആശങ്കയിലാക്കി മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അസാന്നിധ്യം. മന്ത്രി എം.എല്‍.എമാര്‍ക്കൊപ്പം ഗുജറാത്തിലെ സൂറത്തിലെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏക്നാഥ് ഷിന്‍ഡെയും 10 എം.എല്‍.എമാരും സൂറത്തിലെ ഒരു ഹോട്ടലിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ അഖാഡി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍. ഉദ്ധവ് സര്‍ക്കാരിലെ നഗര വികസനകാര്യ മന്ത്രിയാണ് ഏക്നാഥ് ഷിന്‍ഡെ. താനെയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. താനെയില്‍ ശിവസേനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏക്നാഥ് ഷിന്‍ഡെയെ ഫോണില്‍ പോലും ലഭിക്കാതായത്. തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് നടന്നുവെന്ന വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ശിവസേനയും എന്‍.സി.പിയും രണ്ട് സീറ്റില്‍ വീതം ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ.

ബി.ജെ.പിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ 106 എം.എല്‍.എമാരാണുള്ളത്. അഞ്ച് സീറ്റില്‍ ജയിക്കണമെങ്കില്‍ സ്വതന്ത്രരുടെയോ ചെറിയ പാര്‍ട്ടികളുടെയോ വോട്ട് ലഭിക്കണം. അതുമല്ലെങ്കില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാവണം- "ഞങ്ങള്‍ സന്തുഷ്ടരാണ്. മഹാരാഷ്ട്ര ബി.ജെ.പിയില്‍ വിശ്വാസം അര്‍പ്പിച്ചു. ശിവസേന, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയും വോട്ട് ലഭിക്കില്ലായിരുന്നു"- ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ദരേകര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന എം.എല്‍.എമാരുടെ യോഗം വിളിച്ചു.

TAGS :

Next Story