മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു ദിവസത്തിനിടെയുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു
ആക്രമണത്തിൽ പ്രതിഷേധിച്ച് കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇംഫാൽ: മാസങ്ങൾ പിന്നിടുമ്പോഴും മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ വെടിവെപ്പ് തുടരുകയാണ്. ബന്ദിന് ആഹ്വാനം ചെയ്ത കുകികൾ റോഡ് ഉപരോധിക്കുകയാണ്.
പ്രധാനമന്ത്രി അടക്കമുള്ളവർ മണിപ്പൂർ ശാന്തമായെന്ന് പറയുമ്പോഴും സംഘർഷാവസ്ഥക്ക് ശമനമില്ലെന്നാണ് മണിപ്പൂരിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുകി-മെയ്‌തെയ് വിഭാഗങ്ങളുടെ താമസിക്കുന്നത പ്രദേശങ്ങളുടെ അതിർത്തിയിലാണ് വെടിവെപ്പ് നടന്നത്. മോഷ്ടിച്ചു കൊണ്ടുപോയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇരു വിഭാഗവും ആക്രമണം നടത്തുന്നത്.
Next Story
Adjust Story Font
16