Quantcast

റീലുകളിൽ ആഡംബര ജീവിതം, രാത്രി മോഷണം; സോഷ്യൽമീഡിയ 'ഇൻഫ്‌ളുവൻസർ' അറസ്റ്റിൽ

ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർഥിച്ചു

MediaOne Logo

Web Desk

  • Published:

    27 March 2023 10:04 AM GMT

Social media influencer arrested,Social media influencer steals jewels fund her lavish life,Tamil Nadu,young woman from Chennai,latest news malayalam,സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ അറസ്റ്റിൽ, റീലുകളിൽ ആഡംബര ജീവിതം, രാത്രി മോഷണം; സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ അറസ്റ്റിൽ
X

ചെന്നൈ: ആഡംബരജീവിതം നയിക്കാനായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ പിടിയിൽ. ചെന്നൈ സ്വദേശിനിയായ അനീഷ കുമാരി (33) യാണ് അറസ്റ്റിലായത്. അതേസമയം, തന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി അഭ്യർഥിച്ചതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. സോഷ്യൽമീഡിയയിൽ തന്നെ പിന്തുടരുന്നവർ ഏറെയുണ്ടെന്നും അവർക്കിടയിൽ തന്റെ പ്രശസ്തി ഇല്ലാതാകുമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

സോഷ്യൽമീഡിയ റീലുകളിൽ ആഡംബര ജീവിതം കാണിക്കാൻ വേണ്ടിയാണ് താൻ മോഷ്ടിച്ചതെന്നും യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധർ നഗറിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയാണ് യുവതി അകത്ത് കടന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ചത്. വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. തുടർന്ന് ദമ്പതികൾ പീർക്കൻകരനായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

തുടർന്ന് പൊലീസ് സമീപത്തെ മുപ്പതിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചു. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് മനസിലായത്. മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ യുവതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story