പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്
വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൾ മിറായ വധേരയുടെ സ്വത്തിനെ പറ്റി വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. എക്സിൽ വ്യാജ പോസ്റ്റിട്ട അനുപ് വർമ എന്നയാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസാണ് കേസെടുത്തത്.
മിറായക്ക് 3000 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ട്വീറ്റ്. അനൂപ് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് അംഗം പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി.
കലാപത്തിനുള്ള പ്രകോപനം, വ്യാജരേഖ ചമക്കൽ,അപകീർത്തിപ്പെടുത്തൽ, മറ്റേതെങ്കിലും സമുദായത്തിനെതിരായ കുറ്റകൃത്യത്തിന് ഒരു സമൂഹത്തെയോ വ്യക്തികളെയോ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിരിക്കുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ സമൂഹത്തിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങൾ ട്വീറ്റ് പോസ്റ്റ് ചെയ്ത് കോൺഗ്രസിന്റെ വിശ്വാസ്യതയെ തകർക്കാനാണ് അനൂപ് ശ്രമിച്ചതെന്ന് ഗുപ്ത പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16