Quantcast

ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പ്: സൈനികൻ പിടിയില്‍

പിടിയിലായ സൈനികന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-04-17 07:51:17.0

Published:

17 April 2023 5:10 AM GMT

Soldier Detained In Shooting At Bathinda Military Station That Killed 4 in punjab
X

ഭട്ടിന്‍ഡ: ഭട്ടിൻഡ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ സൈനികൻ പിടിയിൽ. ആർട്ടിലറി യൂണിറ്റിലെ ഗണ്ണർ ദേശായി മോഹനാണ് പിടിയിലായത്. നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ദേശായി മോഹന്‍ സമ്മതിച്ചെന്ന് സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു. സൈനിക കേന്ദ്രത്തിൽ നിന്ന് ഇൻസാസ് റൈഫിൾ മോഷ്ടിച്ചാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

ഏപ്രില്‍ 12നാണ് സംഭവമുണ്ടായത്. ഉറങ്ങിക്കിടന്ന നാല് സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേക്ക് കടന്നുകളയുകയിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു. ദേശായി മോഹനൊപ്പം ഉണ്ടായിരുന്നത് ആരാണ് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.35നായിരുന്നു വെടിവെപ്പ്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സൈനികരുടെ മുറിയിലെത്തിയ രണ്ട് പേർ റൈഫിളും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. 80 മീഡിയം റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തി.



Summary- Days after four Army personnel were killed in firing at Bathinda Military Station in Punjab, the police detained a jawan in connection with the incident

TAGS :

Next Story