Quantcast

സോളോഗമിക്കുശേഷം ഗോവയിലേക്ക് ക്ഷമയുടെ സോളോ ഹണിമൂൺ ട്രിപ്പ്

ജൂൺ 11നായിരുന്നു സ്വയം വിവാഹം കഴിച്ച് ക്ഷമ ബിന്ദു വാര്‍ത്തകളില്‍ നിറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-07-29 16:57:56.0

Published:

29 July 2022 1:21 PM GMT

സോളോഗമിക്കുശേഷം ഗോവയിലേക്ക് ക്ഷമയുടെ സോളോ ഹണിമൂൺ ട്രിപ്പ്
X

അഹ്ദാബാദ്: സ്വയം വിവാഹം കഴിച്ച് വാർത്തകളിൽ നിറഞ്ഞ ഗുജറാത്ത് സ്വദേശി ക്ഷമാ ബിന്ദു ഹണിമൂൺ ട്രിപ്പിനൊരുങ്ങുന്നു. സോളോഗമിക്ക്(സ്വയം വിവാഹം കഴിക്കൽ) ശേഷം ഗോവയിലേക്കാണ് ക്ഷമയുടെ സോളോ ഹണിമൂൺ ട്രിപ്പ്. കഴിഞ്ഞ ജൂൺ 11നായിരുന്നു രാജ്യത്തെ ആദ്യ സോളോഗമിയിലൂടെ ക്ഷമ ലോകശ്രദ്ധ നേടിയത്.

ആഗസ്റ്റ് ഏഴിനാണ് മധുവിധുവിനായി ഗോവയിലേക്ക് തിരിക്കുന്നത്. ഏത് നവവധുമാരെപ്പോലെ തന്നെ താനും വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ക്ഷമ 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു. ഗോവയിലെ വിശേഷ മുഹൂർത്തങ്ങളെല്ലാം മൊബൈലിൽ പകർത്തുമെന്നും അവർ അറിയിച്ചു. ബീച്ചിന്റെ പ്രത്യേകതയെന്നും ആഗസ്റ്റ് പത്തിനാണ് ജന്മദിനം. ജന്മദിനം കൂടി ആഘോഷിച്ച ശേഷമായിരിക്കും ഗോവയിൽനിന്ന് മടക്കം.

ഗോവയിലെ അരാമ്പോൾ ബീച്ചിൽ മധുവിധു ആഘോഷിക്കാനാണ് ആലോചിക്കുന്നത്. ഗോവയിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം അരാമ്പോൾ ബീച്ചാണെന്നാണ് ക്ഷമ പറയുന്നത്. അവിടെ തനിക്ക് ഒരാളുടെയും ഒളിഞ്ഞുനോട്ടമില്ലാതെ ബിക്കിനി ഉടുത്ത് നടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

ജൂൺ 11ന് സ്വന്തം വീട്ടിൽ വച്ചായിരുന്നു ക്ഷമയുടെ വിവാഹം. നേരത്തെ വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വച്ച് നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് വേദി മാറ്റുകയായിരുന്നു. ഹൽദി മുതൽ മെഹന്തി വരെയുള്ള പതിവ് ആഘോഷങ്ങളോടെയായിരുന്നു വിവാഹം. 'ആന്നി വിത്ത് ഏൻ ഇ' എന്ന കനേഡിയൻ വെബ് സീരീസിൽനിന്ന് പ്രേരണ ഉൾക്കൊണ്ടാണ് സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ക്ഷമ വെളിപ്പെടുത്തിയത്.

Summary: India's first sologamist Kshama Bindu is gearing up for her solo honeymoon trip to Goa

TAGS :

Next Story