സോളാർ പീഡനക്കേസ്: കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു
ന്യൂഡൽഹി: സോളാർ പീഡനക്കേസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച ഡൽഹിയിലെ വീട്ടിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ.
2012 മെയ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ വസതിയിൽവെച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൽ നിന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.
കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട് ഏതാണ്ട് എട്ട് മാസത്തോളമായി. പരാതിയെ തുടർന്ന് മൂന്ന് തവണയാണ് കെ.സി വേണുഗോപാലിനെ ചോദ്യം ചെയ്തത്. ഡിജിറ്റൽ തെളിവുകളും പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.സി വേണുഗോപാലിനെ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്.
Adjust Story Font
16