Quantcast

തത്തയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ,നഗരത്തിലുടനീളം അനൗണ്‍സുമെന്‍റുകള്‍

ദീപകിന്‍റെ മിത്തു എന്ന തത്തയെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    4 Aug 2023 8:28 AM GMT

parrot missing
X

തത്തയെ കാണാനില്ലെന്ന പോസ്റ്റര്‍

ദാമോ: വളര്‍‌ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കാണുന്നവരാണ് പലരും. അവരുടെ വിയോഗം പലരെയും തളര്‍ത്താറുണ്ട്. ഓമനമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി എത്ര പണം ചെലവഴിക്കാനും അവര്‍ക്ക് മടിയുണ്ടാകില്ല. മധ്യപ്രദേശില്‍ നടന്ന അത്തരമൊരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാണാതായ തന്‍റെ തത്തയെ കണ്ടെത്തുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ദാമോ ജില്ലയിലെ ദീപക് സോണി എന്ന യുവാവ്.

ദീപകിന്‍റെ മിത്തു എന്ന തത്തയെയാണ് കാണാതായത്. ഇന്ദിര കോളനിയിൽ താമസിക്കുന്ന സോണിയുടെ വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തത്തയുണ്ട്. കുടുംബത്തിലെ എല്ലാവരുടെയും ഓമനയാണ് മിത്തു. എല്ലാ ദിവസവും വൈകിട്ട് തത്തയെ കൂട്ടില്‍ നിന്നും പുറത്തുവിടാറുണ്ട്. എന്നാല്‍ ബുധനാഴ്ച തത്തയെ തോളിലിരുത്തി ദീപക് പുറത്തേക്ക് പോയപ്പോള്‍ തെരുവ് നായയുടെ കുര കേട്ട ഭയന്ന തത്ത ദൂരേക്ക് പറന്നുപോവുകയായിരുന്നു. മിത്തുവിന്‍റെ തിരോധാനത്തില്‍ തകര്‍ന്ന കുടുംബം അന്ന് രാത്രി മുഴുവന്‍ തത്തയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് തത്തയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തുടനീളം പോസ്റ്ററുകള്‍ പതിച്ചത്.

കൂടാതെ തത്തയെ കുറിച്ച് നഗരത്തിലുടനീളം അനൗണ്‍സുമെന്‍റുകള്‍ നടത്താന്‍ ഒരു ഓട്ടോറിക്ഷ വാടകക്ക് എടുക്കുകയും ചെയ്തു. തത്തയുടെ ചിത്രവും കണ്ടെത്തിയാല്‍ അറിയിക്കേണ്ട നമ്പറും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.

TAGS :

Next Story