Quantcast

കോൺഗ്രസിനു മുന്നിലെ വഴി എന്നത്തേക്കാളും വെല്ലുവിളി നിറഞ്ഞത്: സോണിയാ ഗാന്ധി

'സമീപകാല ചരിത്രത്തെപ്പോലും വളച്ചൊടിച്ച് ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് ഇന്ധനം പകരുകയാണ്'

MediaOne Logo

Web Desk

  • Updated:

    2022-04-05 07:51:52.0

Published:

5 April 2022 7:48 AM GMT

കോൺഗ്രസിനു മുന്നിലെ വഴി എന്നത്തേക്കാളും വെല്ലുവിളി നിറഞ്ഞത്: സോണിയാ ഗാന്ധി
X

ഡല്‍ഹി: കോൺഗ്രസിനു മുന്നിലെ വഴി എന്നത്തേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. സമീപകാല ചരിത്രത്തെപ്പോലും വളച്ചൊടിച്ച് ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് ഇന്ധനം പകരുകയാണ്. രാജ്യത്തിന്റെ സാഹോദര്യവും ഐക്യവും തകർക്കാൻ അനുവദിക്കില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

ഇന്ധന വില വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം നിരന്തരം സമരം നടത്തിയിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. കോൺഗ്രസിന്റെ മുന്നോട്ടുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണെന്നു എംപിമാരെ ഓർമിപ്പിച്ചു. പാർട്ടിയുടെ ചെറുത്തുനിൽപ്പ് ചോദ്യംചെയ്യപ്പെടുകയാണ്. കോൺഗ്രസിന്റെ പുനരുജ്ജീവനം പാർട്ടിക്ക് മാത്രമല്ല ജനാധിപത്യത്തിനും സമൂഹത്തിനും അനിവാര്യമാണെന്നും സോണിയാ ഗാന്ധി വിശദീകരിച്ചു.

അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായാണ് സോണിയാ ഗാന്ധി ഈ തുറന്നുപറച്ചില്‍ നടത്തിയത്. സംഘടനയുടെ ഐക്യം പരമ പ്രധാനമാണ്. പാർട്ടിയെ ശാക്തീകരിക്കാനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതെല്ലാം നടപ്പാക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തു. ചിന്തൻ ശിബിരിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സോണിയാ ഗാന്ധി എംപിമാർക്ക് ഉറപ്പ് നൽകി.

Summary- Congress President Sonia Gandhi today stressed on unity at all levels and resilience as she spoke at a weekly meeting of party MPs about what she called the party's shocking election defeats.

TAGS :

Next Story