ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരമായ 'ഇന്ദിരാ ഭവൻ' തുറന്നു
സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് പുതിയ കെട്ടിടത്തിന്റെ നാട മുറിച്ചത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ 'ഇന്ദിരാ ഭവന്‍' ഉദ്ഘാടനം ചെയ്തു. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് പുതിയ കെട്ടിടത്തിന്റെ നാട മുറിച്ചത്.
ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനചടങ്ങ്. 'ഇന്ദിരാഭവൻ, 9 എ, കോട്ല മാർഗ്' എന്നതാണ് പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ വിലാസം.
പഴയ ഓഫീസിലെ പാര്‍ട്ടി പതാക ചൊവ്വാഴ്ച വൈകീട്ടോടെ താഴ്ത്തിയിരുന്നു. ഇത് പുതിയ ഓഫീസില്‍ ഉയര്‍ത്തി. വന്ദേ മാതരവും ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പുതിയ ആസ്ഥാനമന്ദിരത്തില്‍ പതാകയുയര്‍ത്തിയത്. രാഹുല്‍ ഗാന്ധി, മുന്‍ ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാല്‍, പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.
6 നിലകളിലായാണു പുതിയ ഓഫിസ് മന്ദിരം. എഐസിസി ഭാരവാഹികൾക്കായുള്ള ഓഫിസുകൾക്കു പുറമേ, കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഗ്രസിലെ പോഷക സംഘടനകൾക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബിജെപി ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ദീൻ ദയാൽ ഉപാധ്യായ മാർഗ് അടുത്തുണ്ടെങ്കിലും കോട്‌ല മാർഗ് 9എ എന്ന വിലാസമാണ് കോൺഗ്രസ് സ്വീകരിച്ചത്.
Adjust Story Font
16