സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗക്കേസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്
ഡല്‍ഹി: സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കുറ്റത്തിന് ഡൽഹി പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ദ്വാരക പൊലീസ് 71കാരനായ പി.പി മാധവന് എതിരെ കേസ് എടുത്തത്.
എ.ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് 26 വയസ്സുകാരിയായ യുവതി ജോലി തേടി പി പി മാധവനെ സമീപിച്ചത്. പിന്നാലെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പി പി മാധവൻ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.
എന്നാൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കളളക്കേസാണെന്ന് പി പി മാധവൻ പ്രതികരിച്ചു. കള്ളക്കേസുണ്ടാക്കി പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധവൻ ആരോപിച്ചു.
"ജൂൺ 25ന് ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം തുടങ്ങി"- ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം ഹർഷ വർദ്ധൻ പറഞ്ഞു.
Summary- The Delhi Police has registered a case of rape and criminal intimidation against Congress president Sonia Gandhi's personal secretary PP Madhavan on a complaint by a 26-year-old woman, officials said
Adjust Story Font
16