യോഗിയെ വിമർശിച്ചു; യു.പിയിൽ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു നിരപ്പാക്കി
ബറേലി-ഡൽഹി ദേശീയപാതക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ബറേലി വികസന അതോറിറ്റിയുടേതാണ് നടപടി.
ബറേലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച എംഎൽഎക്കെതിരെ സർക്കാരിന്റെ പകപോക്കൽ. എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരപ്പാക്കി. സമാജ്‌വാദി പാർട്ടിയുടെ എംഎൽഎ ആയ ഷാസിൽ ഇസ്‌ലാമിന്റെ പമ്പാണ് ഇടിച്ചുനിരത്തിയത്.
ബറേലി-ഡൽഹി ദേശീയപാതക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ബറേലി വികസന അതോറിറ്റിയുടേതാണ് നടപടി. പാർട്ടി പരിപാടിയിലായിരുന്നു യോഗക്കെതിരെ എംഎൽഎ ശക്തമായ വിമർശനമുന്നയിച്ചത്.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പിയുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 504 (സമാധാന ഭംഗമുണ്ടാക്കൽ), 506 (ഭീഷണിപ്പെടുത്തൽ), 153എ (കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പ്രസ്താവന നടത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ തന്റെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അൻസാരിയുടെ വിശദീകരണം.
Adjust Story Font
16