'അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായം'; അപലപിച്ച് സ്പീക്കറുടെ പ്രമേയം
അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്
ന്യൂഡൽഹി: അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കർ ഓം ബിർള ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും പ്രമേയത്തിൽ വിമർശിച്ചു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തിൽ പറഞ്ഞു.
സ്പീക്കർ തെരഞ്ഞെടുപ്പും അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുള്ള സഭാ നേതാക്കളുടെ പ്രസംഗവുമായിരുന്നു ഇന്നത്തെ ലോക്സഭയുടെ പ്രധാന അജണ്ട. അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. നടപടിയിൽ കോൺഗ്രസും ഇൻഡ്യാ മുന്നണിയും പ്രതിഷേധിച്ചു.
Next Story
Adjust Story Font
16