ടീസ്റ്റക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണം സംഘം
ടീസ്റ്റ സെതൽവാദിനെ മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത ഗുജറാത്ത് പൊലീസ് ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു
- Published:
26 Jun 2022 11:14 AM GMT
അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. എടിഎസ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള നാലംഗസംഘമാണ് കേസ് അന്വേഷിക്കുക. ടീസ്റ്റ സെതൽവാദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ തനിക്കെതിരെ പൊലീസ് കയ്യേറ്റം ഉണ്ടായതായാണ് ടീസ്റ്റ സെതൽവാദ് പറഞ്ഞിരുന്നത്. കൈയിൽ പരിക്ക് ഉണ്ടെന്നും ടീസ്റ്റ പറഞ്ഞു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ടീസ്റ്റയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കോവിഡ് പരിശോധന വന്നതിന് ശേഷമാകും ചോദ്യം ചെയ്യല്ലെന്ന് പൊലീസ് അറിയിച്ചു.
ടീസ്റ്റ സെതൽവാദിനെ മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത ഗുജറാത്ത് പൊലീസ് ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
Special Investigation Team to investigate the case against Teesta, Gujarat Police,
Adjust Story Font
16