ഗുജറാത്ത് വംശഹത്യ: വ്യാജരേഖ ചമച്ചെന്ന കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനം
ടീസ്റ്റ സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ ചോദ്യം ചെയ്യും
അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചെന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഇവർക്കൊപ്പം മറ്റെരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ജൂലൈ രണ്ട് വരെ ഇരുവരെയും റിമാന്റ് ചെയ്തിരിക്കുകയാണ്. രണ്ടുപേരുടെയും ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. അതേ സമയം സാകിയ ജാഫ്രിയുടെ ഹരജിയിൽ സുപ്രിംകോടതി നിലപാട് നിരാശാജനകമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് ഇഹ്സാൻ ജഫ്രിക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു.
ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 2,250 പ്രമുഖർ സംയുക്ത പ്രസ്താവനയിറക്കി. കോടതി വിധി പുനപ്പരിശോധിക്കണമെന്നും ആവശ്യമുണ്ട്. അരുണ റോയ്, ശബാന ആസ്മി, ആകാർ പട്ടേൽ, അഡ്മിറൽ രാംദാസ്, സയ്യിദ ഹമീദ്, രൂപർഖ വർമ, ടി.എം.കൃഷ്ണ, ഗീയ ഹരിഹരൻ, സന്ദീപ് പാണ്ഡെ, മല്ലിക സാരാഭായ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
Adjust Story Font
16