Quantcast

കാറിന്റെ ബോണറ്റിലിരുന്ന് കറങ്ങിയ 'സ്‌പൈഡർമാനെ' പൊക്കി പൊലീസ്; വൻ പിഴയിട്ട് 'സ്വീകരണം'

നജഫ്ഗഡ് സ്വദേശി ആദിത്യ (20) ആണ് സ്പൈഡർമാന്റെ വേഷത്തിൽ ബോണറ്റിലിരുന്നു നഗരം ചുറ്റിയത്. കാറോടിച്ച സുഹൃത്ത് ഗൗരവ് സിങ്ങും (19) കേസിൽ കുടുങ്ങി.

MediaOne Logo

Web Desk

  • Updated:

    2024-07-25 07:09:36.0

Published:

25 July 2024 7:06 AM GMT

Spiderman
X

ന്യൂഡൽഹി: ഹവായ് ചെരുപ്പിട്ട് നഗരത്തിൽ ചുറ്റിക്കറങ്ങിയ 'സ്‌പൈഡർമാനെ' പൊക്കി ഡൽഹി ട്രാഫിക് പൊലീസ്. റോഡിൽ സ്‌കോർപിയോ കാറിന്റെ ബോണറ്റിലിരുന്ന് അഭ്യാസപ്രകടനം നടത്തിയതിനാണ് സ്‌പൈഡർമാന്റെ വേഷം അണിഞ്ഞ യുവാവിനെ പൊലീസ് വലയിലാക്കിയത്.

നജഫ്ഗഡ് സ്വദേശി ആദിത്യ (20) ആണ് സ്പൈഡർമാന്റെ വേഷത്തിൽ ബോണറ്റിലിരുന്നു നഗരം ചുറ്റിയത്. കാറോടിച്ച സുഹൃത്ത് ഗൗരവ് സിങ്ങും (19) കേസിൽ കുടുങ്ങി.

സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ദൃശ്യങ്ങൾ സഹിതം പരാതികൾ ലഭിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്. പൊലീസ് പരിശോധിച്ചപ്പോള്‍ ഫൈനടിക്കാന്‍ നിരവധി കാരണങ്ങള്‍. പുക സർട്ടിഫിക്കറ്റില്ല, സീറ്റ് ബെൽറ്റിട്ടിട്ടില്ല, അപകടകരമായ ഡ്രൈവിങ്. എല്ലാത്തിനും കൂടി വന്ന പിഴ 26,000 രൂപ!

‘‘യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. റോഡിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ അനുവദിക്കില്ല. ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കും. സമാന സംഭവങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണം’’– ട്രാഫിക് പൊലീസ് വ്യക്തമാക്കി.

TAGS :

Next Story