Quantcast

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    16 Oct 2024 1:00 AM GMT

omar abdullah
X

ശ്രീനഗര്‍: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ഹരിയാനയിൽ നാളെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

രാവിലെ 11.30-ന് ശ്രീനഗറിലാണ് ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങ് ഇന്ത്യ മുന്നണിയുടെ ആഘോഷ വേദിയാക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. എൻസിപി ശരദ് പവാർ വിഭാഗം സുപ്രിയ സുലേ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, അഖിലേഷ് യാദവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുവാൻ ശ്രീ നഗറിൽ എത്തി. ഉമർ അബ്ദുല്ല മന്ത്രിസഭയിൽ 10 പേർ ഉണ്ടാകുമെന്നാണ് സൂചന.കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം നൽകിയെക്കും.എന്നാൽ സിപിഎം എംഎൽഎ തരിഗാമി മന്ത്രിസഭയിൽ എത്തിയേക്കില്ല എന്നാണ് സൂചന.

അതേസമയം ഹരിയാനയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നാളെ നടക്കും. ഇന്ന് ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ നായാബ് സിങ് സൈനിയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

TAGS :

Next Story