തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം
വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് തിക്കും തിരക്കുമുണ്ടായത്.
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് തിക്കും തിരക്കുമുണ്ടായത്.
ടോക്കൺ വിതരണം തുടങ്ങിയതോടെ ഭക്തർ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Next Story
Adjust Story Font
16