Quantcast

സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചിക: കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി, പഞ്ചാബും ചണ്ഡിഗഢും ഒന്നാമത്

നവീകരിച്ച പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പി.ജി.ഐ) റിപ്പോർട്ടിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 July 2023 5:52 AM GMT

State slips to second position in school performance index
X

ഡല്‍ഹി: സ്കൂൾ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച നവീകരിച്ച പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പി.ജി.ഐ) റിപ്പോർട്ടിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പി.ജി.ഐ 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021-22 അധ്യയന വര്‍ഷത്തിലെ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്രചേസ്ത-3 എന്ന വിഭാഗത്തിലാണ് കേരളം ഇടംപിടിച്ചത്. 609.7 പോയിന്‍റാണ് കേരളത്തിനുള്ളത്. 581-640 സ്കോറാണ് പ്രചേസ്ത-3 എന്ന കാറ്റഗറിയിലുള്ളത്. ഇതോടെ കേരളം സ്കൂള്‍ വിദ്യാഭ്യാസ പ്രകടന സൂചികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഞ്ചാബും ചണ്ഡിഗഢുമാണ് ഒന്നാമതെത്തിയത്. പ്രചേസ്ത-2 കാറ്റഗറിയിലാണ് (സ്കോര്‍ 641-700) ഇരു സംസ്ഥാനങ്ങളും ഇടംപിടിച്ചത്. ചണ്ഡിഗഢിന്‍റെ സ്കോര്‍ 659ഉം പഞ്ചാബിന്‍റേത് 647.4 ആണ്.

10 ഗ്രേഡുകളാണ് ആകെയുള്ളത്. 1,000ത്തില്‍ 940ൽ കൂടുതൽ സ്‌കോർ നേടിയാല്‍ ദക്ഷ് എന്ന ഗ്രേഡ് ലഭിക്കും. ദക്ഷ് (941-1000), ഉത്കര്‍ഷ് (881-940), അതിഉത്തം (821-880), ഉത്തം (761-820), പ്രചേസ്ത-1 (701-760) എന്നിങ്ങനെയാണ് ആദ്യത്തെ അഞ്ച് ഗ്രേഡുകള്‍. ഇവയില്‍ ഒരു സംസ്ഥാനവും ഉള്‍പ്പെട്ടിട്ടില്ല. പ്രചേസ്ത-2 (641-700), പ്രചേസ്ത-3 (581-640), ആകാന്‍ഷി-1 (521-580), ആകാന്‍ഷി-2 (461-520 ), ആകാന്‍ഷി-3 (401-460) എന്നിങ്ങനെയാണ് തുടർന്നുള്ള ഗ്രേഡുകള്‍.

അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ആകാന്‍ഷി-3 ഗ്രേഡിലാണ് ഈ സംസ്ഥാനങ്ങളുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, തുല്യത, അധ്യാപക പരിശീലന നിലവാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യഭ്യാസ പ്രകടന നിലവാര സൂചിക തയ്യാറാക്കുന്നത്.

Summary- Kerala has slipped to the second position in the revamped Performance Grading Index (PGI) report for school education for 2021-22.

TAGS :

Next Story