Quantcast

റഷ്യൻ സേനയുടെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ നടപടി തുടങ്ങി

അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് റഷ്യൻ എംബസി

MediaOne Logo

Web Desk

  • Published:

    10 Aug 2024 11:30 AM GMT

indians at russian army
X

ന്യൂഡൽഹി: റഷ്യയിൽ സൈനിക സേവനത്തിനായി ചേർന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കാൻ നടപടി തുടങ്ങിയതായി ന്യൂഡൽഹിയിലെ റഷ്യൻ എംബസി അറിയിച്ചു. തിരിച്ചയക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ഏപ്രില്‍ മുതല്‍ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ആളുകളെ സൈന്യത്തില്‍ എടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.

റഷ്യൻ സർക്കാർ ഇന്ത്യൻ പൗരന്മാരെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യാൻ വഞ്ചനാപരമായ പരസ്യങ്ങളോ തട്ടിപ്പോ നടത്തിയിട്ടില്ലെന്ന് റഷ്യൻ എംബസി വ്യക്തമാക്കി. യുദ്ധത്തിൽ ഇന്ത്യൻ പൗരന്മാർ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

റഷ്യൻ സൈന്യത്തിന്റെ ഭാഗമായ 69 ഇന്ത്യൻ പൗരൻമാരുടെ തിരിച്ചുവരവിനായി കേന്ദ്ര സർക്കാർ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വെള്ളിയാഴ്ച ലോക്സഭയിൽ അറിയിച്ചിരുന്നു. പലരെയും തെറ്റായ മാർഗങ്ങളിലൂടെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്നും അസദുദ്ദീൻ ഉവൈസി എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.

റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന മലയാളികളടക്കമുള്ളവർ നേരത്തേ തിരിച്ചെത്തിയിരുന്നു. കൂടാതെ എട്ട് ഇന്ത്യക്കാർ യുക്രെയ്നെതിരായ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

TAGS :

Next Story