Quantcast

കോടതിയില്‍ 'പൂജയും അര്‍ച്ചനയും' വേണ്ട; ഭരണഘടനാ ആമുഖത്തെ വണങ്ങണമെന്ന് സുപ്രിം കോടതി ജസ്റ്റിസ് അഭയ് എസ് ഓക

മതേതരത്വം പ്രോത്സാഹിപ്പിക്കണമെന്നും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനാ ആമുഖത്തിന്റെ ഒരു പകര്‍പ്പിന് മുന്നില്‍ വണങ്ങി തുടങ്ങാമെന്നും ജസ്റ്റിസ് അഭയ് എസ് ഓക

MediaOne Logo

Web Desk

  • Updated:

    2024-03-06 09:05:13.0

Published:

6 March 2024 9:02 AM GMT

കോടതിയില്‍ പൂജയും അര്‍ച്ചനയും വേണ്ട; ഭരണഘടനാ ആമുഖത്തെ വണങ്ങണമെന്ന് സുപ്രിം കോടതി ജസ്റ്റിസ് അഭയ് എസ് ഓക
X

ന്യൂഡല്‍ഹി: കോടതിയില്‍ മതപരമായ ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ച് സുപ്രിം കോടതി ജഡ്ജ് ജസ്റ്റിസ് അഭയ് എസ് ഓക. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പ്രോത്സാഹിപ്പിക്കണമെന്നും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനാ ആമുഖത്തിന്റെ ഒരു പകര്‍പ്പിന് മുന്നില്‍ വണങ്ങി തുടങ്ങാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൂനെയില്‍ പുതിയ കോടതി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‌റെ പ്രസ്താവന.

'ചിലസമയങ്ങളില്‍ ജഡ്ജിമാര്‍ക്ക് അല്പം സുഖകരമല്ലാത്ത കാര്യങ്ങള്‍ പറയേണ്ടി വരും അത്തരമൊന്നാണ് ഞാന്‍ പറയാന്‍ പോകുന്നത്. കോടതികളില്‍ പൂജയും അര്‍ച്ചനയും പോലുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും നിര്‍ത്തണം. പകരം ഭരണഘടനാ ആമുഖത്തിനു മുന്നില്‍ വണങ്ങി വേണം കാര്യങ്ങള്‍ തുടങ്ങാന്‍. ഇന്ത്യന്‍ ഭരണഘടന അതിന്‌റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതിന്റെ അന്തസ് കാത്തു സൂക്ഷിക്കാന്‍ നമ്മള്‍ ഇത് ചെയ്യണം' അദ്ദേഹം പറഞ്ഞു.

'ഭരണഘടനാ ആമുഖത്തില്‍ പറയുന്ന 'സെക്കുലര്‍', 'ഡെമോക്രാറ്റിക'് എന്നി വാക്കുകള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഭരണഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഡോ. ബി.ആര്‍ അംബേദ്കര്‍ നമുക്ക് മതേതരത്വം അടയാളപ്പെടുത്തിയിട്ടുള്ള ഉത്തമമായ ഒരു ഭരണഘടനയാണ് നല്‍കിയിട്ടുള്ളത്. നമ്മുടെ കോടതി സംവിധാനം ബ്രിട്ടീഷുകാര്‍ ആയിരിക്കാം നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ അതിനെ നയിക്കുന്നത് ഭരണഘടനയാണ്' എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ കോടതിയിലെ മതപരമായ ആചാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സാധിച്ചില്ലെന്നും അഭയ് എസ് ഓക പറഞ്ഞു.

TAGS :

Next Story