Quantcast

'അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്'; യുജിസി നെറ്റ് പരീക്ഷയിൽ വിചിത്ര ചോദ്യങ്ങൾ

പരീക്ഷയിൽ ഒരുഭാഗത്ത് പോലും ഭരണഘടന സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായില്ല

MediaOne Logo

Web Desk

  • Published:

    20 Jun 2024 5:38 AM GMT

UGC NET EXAM
X

ന്യൂഡൽഹി: ഇന്നലെ റദ്ദ് ചെയ്ത യുജിസി നെറ്റ് പരീക്ഷയിൽ വിചിത്ര ചോദ്യങ്ങൾ. അവതരണ കല പ്രധാന വിഷയമായി എടുത്ത വിദ്യാർഥികളോടാണ് വിചിത്ര ചോദ്യങ്ങൾ ചോദിച്ചത്.

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്, രാമായണത്തിൽ ഹനുമാനെ വർണിക്കുന്ന ഭാഗം എവിടെ, ഭഗവത് ഗീത മഹാഭാരതത്തിലെ എന്തിന്റെ വിശദഭാഗമാണ് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. പരീക്ഷയിൽ ഒരുഭാഗത്ത് പോലും ഭരണഘടന സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.

TAGS :

Next Story