തെരുവുനായ ആക്രമണം; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാർ അഭിഭാഷകന് സുപ്രിംകോടതിയുടെ വിമർശനം
കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ സി.കെ ശശിയോട് കോടതി ചോദ്യമുന്നയിച്ചത്
സുപ്രിം കോടതി
ഡല്‍ഹി: തെരുവ്നായ ആക്രമണങ്ങളിലെ ഹരജികളിൽ വാദം കേൾക്കുന്നതിനു മുൻപുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാർ അഭിഭാഷകന് സുപ്രിംകോടതിയുടെ വിമർശനം. നടപടികൾ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി ചോദിച്ചു.കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ സി.കെ ശശിയോട് കോടതി ചോദ്യമുന്നയിച്ചത്. ഹരജി നാല് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Updating...
Next Story
Adjust Story Font
16