Quantcast

നിയമത്തിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ കർശന നടപടി; മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി അമിത് ഷാ

മാവോയിസ്റ്റുകളെ പൂർണ്ണമായും ഉൻമൂലനം ചെയ്യുമെന്നും ഷാ

MediaOne Logo

Web Desk

  • Updated:

    2024-09-20 09:16:34.0

Published:

20 Sep 2024 8:11 AM GMT

നിയമത്തിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ കർശന നടപടി; മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി അമിത് ഷാ
X

ഡൽഹി: മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ പൂർണ്ണമായും ഉൻമൂലനം ചെയ്യുമെന്നും 2026 മാർച്ച്‌ 31ന് നക്സലിസത്തോട് രാജ്യം വിട പറയുമെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകൾ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്ത പക്ഷം കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം താക്കീതു നൽകി. ഡൽഹിയിൽ മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായ കുടുംബങ്ങളുമായി ഷാ കൂടിക്കാഴ്ചയും നടത്തി. അതിന്റെ ഭാ​ഗമായാണ് പ്രസ്താവന നടത്തിയത്.

മാവോയിസ്റ്റുകൾക്കെതിരായ പ്രവർത്തനങ്ങളിൽ രാജ്യത്തെ സുരക്ഷാ സേന നടത്തിയ വിജയകരമായ ഇടപെടലുകൾ അദ്ദേഹം എടുത്തു പറഞ്ഞു. നേപ്പാളിലെ പശുപതിനാഥിൽ നിന്നും ആന്ധ്രപ്രദേശിലെ തിരുപ്പതിയിലേക്ക് മാവോയിസ്റ്റുകൾ ഇടനാഴി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു എന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് അത് തകർത്തതെന്നും ഷാ കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് അക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി കേന്ദ്ര സർക്കാർ ഉടൻ വികസന പ​​ദ്ധതികൾ തയാറാക്കുമെന്നും സംസ്ഥാന സർക്കാരുമായി സഹ​കരിച്ചാകും പദ്ധതിയെന്നും ഷാ പറഞ്ഞു.

TAGS :

Next Story