Quantcast

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണം - വിമൻ ജസ്റ്റിസ് വെർച്ചൽ പ്രക്ഷോഭം

സ്ത്രീകൾക്ക് തുല്യ പൗരവകാശങ്ങൾ വക വെക്കുന്ന സമൂഹത്തിൽ മാത്രമേ അതിക്രമങ്ങൾ അവസാനിക്കുകയുള്ളൂ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടം പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നും പ്രക്ഷോഭം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-07-30 15:52:49.0

Published:

30 July 2021 3:51 PM GMT

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണം - വിമൻ ജസ്റ്റിസ് വെർച്ചൽ പ്രക്ഷോഭം
X

തിരുവനന്തപുരം: സ്ത്രീധനം ,ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം. 'തിരുത്തണം കേരളം' എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് നടത്തിയ ഒരു മാസം നീണ്ടു നിന്ന കാമ്പയിനിൻെറ സമാപനമായി വെർച്വൽ പ്രക്ഷോഭം , മനുഷ്യാവകാശ പ്രവർത്തകയും ലക്നൗ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. രൂപ് രേഖ് വർമ്മ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണം, സ്ത്രീധനം പോലുള്ള സാമൂഹ്യ വിപത്തുകൾ അവസാനിപ്പിക്കാൻ സമൂഹവും ഭരണകൂടവും കൂട്ടായ പരിശ്രമം നടത്തണം.

സ്ത്രീകൾക്ക് തുല്യ പൗരവകാശങ്ങൾ വക വെക്കുന്ന സമൂഹത്തിൽ മാത്രമേ അതിക്രമങ്ങൾ അവസാനിക്കുകയുള്ളൂ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടം പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നും പ്രക്ഷോഭം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.

കെ. കെ. രമ എം.എൽ.എ, കബനി(ചലച്ചിത്ര നടി), ആദം അയ്യൂബ്, വാളയാർ അമ്മ ഭാഗ്യവതി, ഡോ. ടി. ടി ശ്രീകുമാർ, ഡോ. രേഖാ രാജ്, ഡോ. പിജെ വിൻസൻറ്, ,നാൻസി പോൾ, ഡോ. സോയ ജോസഫ്, അഡ്വ. ഡോ. ഹിന്ദ്, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. ലീലാമണി, ഷബ്ന സിയാദ്, ഷിജിന തൻസീർ, വിനീത വിജയൻ, കെഎസ്. സുദീപ്, അഷ്കർ കബീർ, മാഗ്ലിൻ ഫിലോമിന, ആശാ റാണി, പ്രേമ പിഷാരടി, ആഭ മുരളീധരൻ, സുബൈദ കക്കോടി, ഉഷാകുമാരി, , മിനി വേണു ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലാണ് പ്രക്ഷേപണം നടന്നത്. കലാ രൂപങ്ങളുടെ അവതരണവും വെർച്വൽ പ്രക്ഷോഭത്തിൻെറ ഭാഗമായി ഉണ്ടായിരുന്നു.

TAGS :

Next Story