കേരളത്തിൽ നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തിൽ പരിശോധന: ചെന്നൈ സെൻട്രലിൽ നേരിട്ടെത്തി ആരോഗ്യമന്ത്രി
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാർ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ പരിശോധനാഫലം നെഗറ്റീവായ ശേഷമാണ് പുറത്തേക്ക് വിടുന്നത്.
കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാർ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ പരിശോധനാഫലം നെഗറ്റീവായ ശേഷമാണ് പുറത്തേക്ക് വിടുന്നത്. തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. രാവിലെ 5.50-ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.
ആലപ്പി എക്സ്പ്രസിൽ എത്തിയ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി. ഈ മാസം 5 മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്.
ചെന്നൈ സെൻട്രൽ കൂടാതെ മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്ന് മുതൽ കർശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻ്റെ തീരുമാനം. അതേസമയം കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.
Adjust Story Font
16