Quantcast

സര്‍വകലാശാല ഫെസ്റ്റിലെ ഡാന്‍സിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

അസിം പ്രേംജി സർവകലാശാല കോളജ് ഫെസ്റ്റിന്‍റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    25 Feb 2023 4:05 PM

Published:

25 Feb 2023 3:59 PM

സര്‍വകലാശാല ഫെസ്റ്റിലെ ഡാന്‍സിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
X

ബെംഗളൂരു: അസിം പ്രേംജി സർവകലാശാല കോളജ് ഫെസ്റ്റിന്‍റെ ഉദ്ഘാടനത്തിനിടെ ഡാന്‍സ് ചെയ്യുന്നതിനിടെ ബിരുദാനന്തര ബിരുദ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ഒന്നാം വർഷ എം.എ വിദ്യാർത്ഥിയായ അഭിജിത്ത് ഷിൻഡെ ആണ് കോളജ് ഫെസ്റ്റില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്.

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള 26 കാരനാണ് മരിച്ചതെന്നാണ് വിവരം. വിദ്യാര്‍ഥിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിയമ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ശനിയാഴ്ചയോടെ മാതാപിതാക്കളുടെ വരവിനായി അവർ കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story