Quantcast

ഹലാല്‍ വിവാദം; ട്വീറ്റ് വിഷയത്തില്‍ മാപ്പു പറഞ്ഞ് സുഭാഷിണി അലി

ഭക്ഷണവുമായി ബന്ധപ്പെട്ട സംഘി വിദ്വേഷ പ്രചാരണത്തിനെതിരെ ഭക്ഷ്യമേള സംഘടിപ്പിച്ച് കേരളത്തിൽ ഡി.വൈ.എഫ്.ഐ അത്ഭുതകരമായ ഇടപെടൽ നടത്തി

MediaOne Logo

Web Desk

  • Updated:

    2022-08-30 10:27:44.0

Published:

26 Nov 2021 5:16 AM GMT

ഹലാല്‍ വിവാദം; ട്വീറ്റ് വിഷയത്തില്‍ മാപ്പു പറഞ്ഞ് സുഭാഷിണി അലി
X

ഭക്ഷണത്തിന് മതമില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്‌.ഐ നടത്തിയ ഫുഡ് ഫെസ്റ്റിനെ വിമര്‍ശിച്ചതില്‍ മാപ്പു പറഞ്ഞ് സി.പി.എ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. സംഘ്പരിവാര്‍ സഹയാത്രികന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി സുഭാഷിണി ട്വിറ്ററില്‍ കുറിച്ചു.

'' ഭക്ഷണവുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനെതിരെ ഭക്ഷ്യമേള സംഘടിപ്പിച്ച് കേരളത്തിൽ ഡി.വൈ.എഫ്.ഐ അത്ഭുതകരമായ ഇടപെടൽ നടത്തി. ഇതിനെക്കുറിച്ചുള്ള സംഘ്പരിവാറിന്‍റെ ട്വീറ്റ് ഞാന്‍ റീട്വീറ്റ് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സംഘ്പരിവാറുകാര്‍ക്കിടയില്‍ ആഹ്ളാദമുണ്ടാക്കുകയും എന്‍റെ സഖാക്കള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് സുഭാഷിണി അലിയുടെ ട്വീറ്റ്.

സംഘ്പരിവാർ സഹയാത്രികനും കടുത്ത ഇടത് വിമർശകനുമായ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സുഭാഷിണി അലി ഫുഡ് ഫെസ്റ്റിനെ വിമര്‍ശിച്ചത്. ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എന്നാൽ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കൗണ്ടറിൽ 'ഹലാൽ ഫുഡ്' എന്ന ബോർഡ് കാണാം. ഹലാൽ എന്നത് ഒരു ഇസ്‌ലാമികമായ ഭക്ഷണ രീതിയാണ്. ഭക്ഷണത്തിന് മതമില്ലെങ്കിൽ പിന്നെന്താണ് ഈ ബോർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്?-ശ്രീജിത്ത് പണിക്കരുടെ ഈ ട്വീറ്റ് ആണ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തത്.

പ​ന്നി​യി​റ​ച്ചി​യ​ട​ക്കം വി​ള​മ്പി​യ ഡി.​വൈ.​എ​ഫ്.​ഐ പ​രി​പാ​ടി​യെ സംഘ്പരിവാര്‍ പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് സുഭാഷിണി അലി ഏറ്റുപിടിച്ചതും ചര്‍ച്ചയായി.



TAGS :

Next Story