Quantcast

നേർക്കുനേർ പാഞ്ഞടുത്ത് ട്രെയിനുകൾ; ഒന്നിൽ കേന്ദ്രമന്ത്രി, ഒന്നിൽ ചെയർമാൻ-അപകടമൊഴിവാക്കി 'കവച്'

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. രണ്ടു ട്രെയിനുകൾ ഒരേപാതയിൽ ഒരേസമയം വന്നാൽ കവച് സംവിധാനത്തിലൂടെ നിശ്ചിത അകലത്തിൽ ട്രെയിനുകളെ നിർത്താനാവും.

MediaOne Logo

Web Desk

  • Published:

    4 March 2022 1:10 PM GMT

നേർക്കുനേർ പാഞ്ഞടുത്ത് ട്രെയിനുകൾ; ഒന്നിൽ കേന്ദ്രമന്ത്രി, ഒന്നിൽ ചെയർമാൻ-അപകടമൊഴിവാക്കി കവച്
X

ഒരേ ട്രാക്കിൽ നേർക്കുനേർ വന്നാലും ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ പുതിയ സംവിധാനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ കവചിന്റെ അവസാന പരീക്ഷണവും വിജയകരമായി.

സെക്കന്ദരാബാദിലെ സനാഥ്‌നഗർ-ശങ്കർ പള്ളി സെക്ഷനിൽ നടന്ന പരീക്ഷണയാത്രയിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും റെയിൽവേ ബോർഡ് ചെയർമാനും ഏതാനും യാത്രക്കാരും മറ്റൊരു ട്രെയിനിലുമാണ് ഉണ്ടായിരുന്നത്. ഒരേ ട്രാക്കിൽ പാഞ്ഞുവന്ന രണ്ട് ട്രെയിനുകൾ നിശ്ചിത ദൂരപരിധിയിൽ നിൽക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. രണ്ടു ട്രെയിനുകൾ ഒരേപാതയിൽ ഒരേസമയം വന്നാൽ കവച് സംവിധാനത്തിലൂടെ നിശ്ചിത അകലത്തിൽ ട്രെയിനുകളെ നിർത്താനാവും. സിഗ്നൽ വഴി പ്രവർത്തിക്കുന്ന കവചിൽ എസ്.ഐ.എൽ4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണം 2016 ഫെബ്രുവരിയിലായിരുന്നു. 1098 റൂട്ടുകളിലും 65 ലോക്കോകളിലുമാണ് ഇതുവരെ കവച് വിന്യസിച്ചിട്ടുള്ളത്.

TAGS :

Next Story