കോവിഡ് വര്‍ധന; എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു
നഗരങ്ങളിലും പരിസരങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു
രാജ്യത്ത് കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.
ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, തെലങ്കാന എന്നിവയുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതിയതായി സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വികെ പോള്‍ പറഞ്ഞു.
രാജ്യത്തെ 14 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 5 മുതല്‍ 10 ശതമാനം വരെ കൂടിയതായി അദ്ദേഹം അറിയിച്ചു. നഗരങ്ങളിലും പരിസരങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 22 സംസ്ഥാനങ്ങളിലായി ഇതുവരെ 961 കേസുകള്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിതീകരിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലായി സ്ഥിതീകരിച്ചത്. കോവിഡ് വര്‍ധന മൂലം ഈ ആഴ്ച ആദ്യം ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16