Quantcast

സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മരണം; സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് ബംഗാള്‍ പോലീസ്

വെടിയുണ്ടയേറ്റ് മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന്​ അന്വേഷണസംഘം പരിശോധിക്കുന്നു

MediaOne Logo

Web Desk

  • Published:

    5 Sep 2021 4:02 AM GMT

സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മരണം; സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് ബംഗാള്‍ പോലീസ്
X

സുരക്ഷാ ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍​ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിക്ക് പോലീസിന്‍റെ​ സമൻസ്​. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്​തനായിരുന്ന അധികാരി പിന്നീട്​ കൂറുമാറിയാണ്​ ബി.ജെ.പിയിലെത്തിയത്​.

തിങ്കളാഴ്ച അന്വേഷണ സംഘത്തിന്​ മുമ്പാകെ ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു​. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്​. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ്​ അന്വേഷണസംഘം പരിശോധിക്കുന്നത്​.

തൃണമൂൽ കോൺഗ്രസ്​ എം.പി അഭിഷേക്​ ബാനർജിയെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്​ പിന്നാലെയാണ്​ പശ്ചിമബംഗാൾ പൊലീസിന്‍റെ നീക്കം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ്​ ഇ.ഡി അഭിഷേക്​ ബാനർജിക്ക്​ നോട്ടീസ്​ നൽകിയത്​. അഭിഷേക്​ ബാനർജിയുടെ ഭാര്യയും ഡയമണ്ട്​ ഹാർബർ എം.പിയുമായ രുജിറ ബാനർജിക്കും നോട്ടീസ്​ നൽകിയിട്ടുണ്ട്​.

TAGS :

Next Story