Quantcast

പാരിസ്ഥിതിക വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം: സുപ്രീം കോടതി

പാരിസ്ഥിതിക വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    7 Oct 2021 10:51 AM GMT

പാരിസ്ഥിതിക വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം: സുപ്രീം കോടതി
X

പാരിസ്ഥിതിക വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നയിച്ച വാദം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

മുംബൈ നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. പാരിസ്ഥിതിക വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിന്നു. കേരളത്തില്‍ ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയത് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണെന്നും ട്രൈബ്യൂണലിന് അത്തരത്തില്‍ അധികാരമില്ലെന്ന് സംസ്ഥാനവും സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.

ഈ രണ്ട് വാദങ്ങളും കോടതി അംഗീകരിച്ചില്ല. പരിസ്ഥിതി വിഷയങ്ങള്‍ പരിഗണിക്കാനാണ് ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ചതെന്നും ഇക്കാര്യങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ എടുത്ത കേസില്‍ ക്വാറി ദൂരപരിധി 200 മീറ്റര്‍ ആക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി ചോദ്യം ചെയ്ത സംസ്ഥാന സര്‍ക്കാറിനും ക്വാറി ഉടമകള്‍ക്കും വിധി തിരിച്ചടിയാകും.

TAGS :

Next Story