Quantcast

ഭീമ കൊറേഗാവ് കേസ്: സ്ഥിരം ജാമ്യം തേടിയുള്ള വരവരറാവുവിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി

2018 ജൂൺ 28നാണ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി വരവരറാവുവിനെ അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    12 July 2022 9:31 AM GMT

ഭീമ കൊറേഗാവ് കേസ്: സ്ഥിരം ജാമ്യം തേടിയുള്ള വരവരറാവുവിന്റെ അപേക്ഷ പരിഗണിക്കുന്നത് നീട്ടി
X

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ സ്ഥിരം ജാമ്യം തേടി വരവരറാവു സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി ജൂലൈ 19ലേക്ക് മാറ്റി. 83 കാരനായ വരവരറാവുവിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ സ്ഥിരം ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പുതിയ ഉത്തരവുണ്ടാകുന്നത് വരെ വരവരറാവുവിന് ഇടക്കാല ജാമ്യത്തിൽ തുടരാമെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കേസ് പരിഗണിക്കുന്നത് നീട്ടിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇടക്കാല ജാമ്യം തുടരുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം ഇടക്കാല ജാമ്യം ജൂലൈ 19വരെ മാത്രമേ നീട്ടാവൂ എന്നും പുതിയ ഉത്തരവുണ്ടാകുന്നത് വരെ നീട്ടരുതെന്നും തുഷാർ മെഹ്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ വരവരറാവു ഇപ്പോൾ ഭാര്യക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. വിചാരണത്തടവുകാരനായി രണ്ട് വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്നെന്ന് വരവരറാവു ഹരജിയിൽ പറഞ്ഞു. നേരത്തെ സ്ഥിരം ജാമ്യം തേടി അദ്ദേഹം മുംബൈ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. 2018 ജൂൺ 28നാണ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി വരവരറാവുവിനെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story