Quantcast

ഗുജറാത്തിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് സുപ്രിംകോടതിയുടെ അനുമതി

ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.

MediaOne Logo

Web Desk

  • Updated:

    2023-08-21 07:38:33.0

Published:

21 Aug 2023 7:19 AM GMT

ഗുജറാത്തിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് സുപ്രിംകോടതിയുടെ അനുമതി
X

ഡൽ​​ഹി: പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി നൽകി. ഗുജറാത്ത് സ്വദേശിയായ പെൺകുട്ടിക്കാണ് സുപ്രിം കോടതി അനുമതി നൽകിയത്. 27 ആഴ്‌ച്ചയുളള ഗർഭഛിദ്രത്തിനാണ് അനുമതി നൽകിയത്. ഹരജി അടിയന്തരമായി പരിഗണിക്കാത്തതിന് ഗുജറാത്ത് ഹൈക്കോടതിക്കെതിരെ നടത്തിയ വിമർശനം സുപ്രീംകോടതി ഒഴിവാക്കി. സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.

നേരത്തെ കേസ് പരി​ഗണിച്ചപ്പോൾ തന്നെ അടിയന്തരമായി മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നു കണ്ടെത്തലുകൾ ഹാജരാക്കുകയും ഇത് പരിശോദിച്ചതിനു ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.

TAGS :

Next Story