ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം; സുപ്രിംകോടതി
ഭരണഘടനയിൽ പറയുന്നതിന് ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ടെന്ന് വിസ്‌മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്‌ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയിൽ പറയുന്നതിന് ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ടെന്ന് വിസ്‌മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഡോ. തമിളിസൈ സൗന്ദരരാജൻ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നീരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മിക്ക സംസ്ഥാനങ്ങളിലും ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരുന്നുത്. കേരളത്തിലുൾപ്പെടെ ഗവർണറും സർക്കാരും തമ്മിൽ ശക്തമായ പോരിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു.
പലയിടത്തുമുള്ള ഗവർണർ- സർക്കാർ പോരുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണമാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം, ബില്ലുകളിലെല്ലാം ഒപ്പുവച്ചെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്ന് കേസ് സുപ്രിംകോടതി ഒത്തുതീർപ്പാക്കുകയും ചെയ്തു.
Adjust Story Font
16