Quantcast

ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി

തുറന്നകോടതിയിൽ പുനഃപരിശോധനാ ഹരജി കേട്ടില്ലെന്ന വാദം പരിഗണിച്ചാണ് ഇളവ്

MediaOne Logo

Web Desk

  • Published:

    21 March 2023 7:23 AM GMT

Supreme Court commutes death penalty of Tamil Nadu man ,Supreme Court, latest news malayalam breaking news malayalam,വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി
X

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഏഴ് വയസുള്ള കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. വധശിക്ഷയ്ക്ക് പകരം പ്രതിയായ സുന്ദരരാജന്‍ 20 വർഷം തടവ് അനുഭവിച്ചാല്‍ മതി. തുറന്നകോടതിയിൽ പുനഃപരിശോധന ഹരജി കേട്ടില്ലെന്ന വാദം പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് നൽകിയിരിക്കുന്നത്.

2009ലാണ് കടലൂർ ജില്ലയിലെ കാർകൂടൽ ഗ്രാമത്തിലെ സ്‌കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ സുന്ദരരാജൻ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കളോട് അഞ്ചുലക്ഷം രൂപ ഇയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് നൽകാത്തതിനെ തുടർന്ന് സുന്ദരരാജൻ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 2013 ഫെബ്രുവരിയിലാണ് സുന്ദരരാജന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.

അഞ്ച് വർഷത്തിന് ശേഷം, 2018 നവംബറിൽ, വധശിക്ഷ സംബന്ധിച്ച വിധി പുനഃപരിശോധിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഭയാനകമായ കുറ്റകൃത്യമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

എന്നാൽ, വധശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രത്യേക വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിക്ക് 14 വർഷം പരോളോ ഇളവിനുള്ള സാധ്യതയോ ഇല്ല. അതുകൊണ്ട് പ്രതി ശിക്ഷയുടെ 20 വർഷം ഇളവ് കൂടാതെ അനുഭവിക്കാൻ കോടതി ഉത്തരവിട്ടു.

സ്‌കൂളിലേക്ക് പോകുന്നതിനിടയൊണ് അമ്മയ്ക്കും മുത്തശ്ശിക്കും സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞായിരുന്നു പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു കൊല്ലപ്പെട്ട ആണ്‍കുട്ടി.

TAGS :

Next Story