പെഗാസസ് ചാരവൃത്തി; വിദഗ്ധ സമിതിയില്‍ മലയാളിയും
മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷിയും സമിതിയിലുണ്ട്
പെഗാസസ് ചാരവൃത്തിക്കേസ് അന്വേഷണത്തിന് സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ മലയാളിയും. അമൃതവിശ്വവിദ്യാപീഠം(സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ്) പ്രൊഫസര്‍ ഡോ.പി.പ്രഭാകരനാണ് സമിതിയില്‍ ഇടംപിടിച്ചത്. ഗുജറാത്ത് ഗാന്ധിനഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ്സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.നവീന്‍ കുമാര്‍ ചൌധരി, ബോംബെ ഐ.ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ അനില്‍ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ മറ്റ് അംഗങ്ങള്‍. മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷിയും സമിതിയിലുണ്ട്.
റിട്ടയേഡ് ജഡ്ജി ആര്‍.വി രവീന്ദ്രനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ട്. 2019 മുതലുള്ള മുഴുവ വിവരങ്ങളും സമിതിക്ക് കൈമാറണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ശ്രമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും സ്വകാര്യത പരമപ്രധാനമാണ്. നിയന്ത്രണങ്ങള്‍ ഭരണഘടനാ പരിധിയില്‍ നിന്നുകൊണ്ടാകണം. ദേശ സുരക്ഷ പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് എല്ലാത്തിലും നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയതാണ് സംഭവം.
Adjust Story Font
16