തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം വേണോ?; വിശദ പരിശോധനക്ക് സുപ്രിംകോടതി
വേദനാരഹിതമായി വധശിക്ഷ നടപ്പാക്കാനുള്ള രീതി വേണമെന്നും ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന രീതി തുടരണമോ എന്ന കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യ വ്യക്തമാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗത്തിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി വാക്കാൽ ആവശ്യപ്പെട്ടു.
അന്തസുള്ള മരണം മനുഷ്യന്റെ മൗലികാവകാശമാണ്. തൂക്കിലേറ്റുമ്പോൾ അന്തസ് നഷ്ടമാകും. അതിനാൽ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ തേടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
വേദനാരഹിതമായി വധശിക്ഷ നടപ്പാക്കാനുള്ള രീതി വേണമെന്നും ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. മെയ് രണ്ടിന് ഹരജി വീണ്ടും പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി.
Adjust Story Font
16