Quantcast

രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ച​തിനെതിരായ ഹരജി തള്ളി

ഹരജിക്കാരനായ അശോക് പാണ്ഡ്യക്ക് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി

MediaOne Logo

Web Desk

  • Updated:

    2024-01-19 09:13:15.0

Published:

19 Jan 2024 9:09 AM GMT

RahulGandhi
X

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ച​തിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. ഹരജിക്കാരനായ അശോക് പാണ്ഡ്യക്ക് ഒരു ലക്ഷം രൂപ പിഴചുമത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്തരം നിസാര ഹരജികളുമായെത്തി കോടതിയുടെ സമയം കളയരു​തെന്ന മുന്നറിയിപ്പും കോടതി നൽകി.

2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. രാഹുൽ ഗാന്ധി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ അയോഗ്യനാക്കിയ നടപടി കഴിഞ്ഞ ആഗസ്റ്റ് നാലിന് സു​പ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അശോക് പാണ്ഡ്യ സുപ്രീം കോടതിയെ സമീപിച്ചത്.

മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പ്തന്നെ ധൃതിപിടിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത് വിവാദമായിരുന്നു. അയോഗ്യനാക്കിയ നടപടിയിലൂടെ രാഹുൽ ഗാന്ധിയെ ​തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിൽനിന്ന് ആറ് വര്‍ഷത്തെക്ക് വിലക്കാനാകുമായിരന്നു.

TAGS :

Next Story