Quantcast

സിവിൽ സർവീസ് തട്ടിപ്പ്; പൂജ ഖേദ്കറിന് താത്കാലിക സംരക്ഷണം അനുവദിച്ച് സുപ്രിംകോടതി

ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ പൂജ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    15 Jan 2025 4:58 PM GMT

സിവിൽ സർവീസ് തട്ടിപ്പ്; പൂജ ഖേദ്കറിന് താത്കാലിക സംരക്ഷണം അനുവദിച്ച് സുപ്രിംകോടതി
X

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം നടത്തിയ കേസിൽ മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിൻ്റെ അറസ്റ്റ് തടയുന്നതിനുള്ള താത്കാലിക സംരക്ഷണം അനുവദിച്ച് സുപ്രിംകോടതി. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ പൂജ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച്, അടുത്ത വാദം നടക്കുന്നതുവരെ ഒരു പ്രതികൂല നടപടിയും സ്വീകരിക്കരുതെന്ന് നിർദേശിച്ചു.

കൃത്രിമം ചെയ്തിട്ടിലെങ്കിൽ പിന്നെ എന്തിനാണ് അറസ്റ്റ് ഭയക്കുന്നതെന്നത് ജസ്റ്റിസ് നാ​ഗരത്‍ന ചോദിച്ചു. കേസ് അടുത്തവാദത്തിനായി ഫെബ്രുവരി 14-ലേക്ക് മാറ്റി.

ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തി നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു. പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

TAGS :

Next Story