ഇനി പറയാനുള്ളത് ശിക്ഷ മാത്രം; വിജയ് മല്യക്ക് അവസാന അവസരം നൽകി സുപ്രീംകോടതി
നേരിട്ടോ അഭിഭാഷകൻ വഴിയോ മല്യക്ക് വാദം പറയാം. ശിക്ഷ മാത്രമാണ് ഇനി പറയാനുള്ളത്. ഇതിനായി നാല് വർഷമാണ് കടന്നുപോയതെന്നും കോടതി പറഞ്ഞു.
വിവാദ വ്യവസായി വിജയ് മല്യക്ക് വാദം പറയാൻ അവസാന അവസരം നൽകി സുപ്രീംകോടതി. ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും.
വളരെയധികം കാത്തിരുന്നുവെന്ന് പറഞ്ഞ ജസ്റ്റിസ് യു.യു ലളിത് കേസ് ജനുവരി 18ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. നേരിട്ടോ അഭിഭാഷകൻ വഴിയോ മല്യക്ക് വാദം പറയാം. ശിക്ഷ മാത്രമാണ് ഇനി പറയാനുള്ളത്. ഇതിനായി നാല് വർഷമാണ് കടന്നുപോയതെന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
കോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൻ ഡോളർ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017 മെയ് മാസമാണ് സുപ്രീംകോടതി വിജയ് മല്യ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
Next Story
Adjust Story Font
16