'മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിൽ തുല്യനീതി'; ഹരജിയിൽ വാദംകേൾക്കാൻ സുപ്രിംകോടതി
മലയാളിയായ ബുഷറ അലി നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി
ന്യൂഡൽഹി: മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിൽ തുല്യനീതി ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രിംകോടതി വാദംകേൾക്കും. നിയമം വിവേചനപരവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയായ ബുഷറ അലി നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരാ3യ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരാണ് ഹരജി പരിഗണിക്കുക.
കഴിഞ്ഞ ജനുവരി ആറിലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ബുഷറ സുപ്രിംകോടതിയെ സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആൺമക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജിയിൽ ബുഷറയുടെ മറ്റ് 11 സഹോദരങ്ങൾക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിൽ നാല് സ്ത്രീകളും ഉൾപ്പെടും.
അഭിഭാഷകനായ ബിജോ മാത്യു ജോയ് മുഖേനെയാണ് ബുഷറ സുപ്രിംകോടതിയെ സമീപിച്ചത്. 1.44 ഏക്കർ ഭൂമിയിൽ 4.82 സെന്റ് ഭൂമി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന തുല്യനീതി ഉറപ്പുനൽകിയിട്ടും മുസ്‌ലിം സ്ത്രീകൾ വിവേചനം നേരിടുകയാണ്. പുരുഷന്മാർക്കു തുല്യമായി സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം അനുവദിക്കാത്ത മുസ്‌ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് ഭരണഘടനയുടെ 15-ാം വകുപ്പിന്റെ ലംഘനമാണ്. 13-ാം വകുപ്പ് പ്രകാരം അസാധുവാണെന്നും ഹരജിയിൽ ബുഷറ പറഞ്ഞു.
Summary: The Supreme Court agreed to hear a plea filed by a Kerala Muslim woman, Bushara Ali, who claimed the Shariat law is discriminatory and violative of the rights guaranteed under the Constitution, as it is not giving equal share to a female compared to a male
Adjust Story Font
16