കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച പ്രതികൾ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചില്ല.
ഡല്‍ഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച പ്രതികൾ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. ജയിലുകളിൽ ഹാജരാകുന്നതിനായി കോടതി രണ്ടാഴ്ച സമയം നൽകി. കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചില്ല.
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്,കെ.സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ജയിലിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്തംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്.
Next Story
Adjust Story Font
16