നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി തള്ളി
ജൂൺ 23ന് നടത്താനിരുന്ന പി.ജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി തള്ളി സുപ്രിം കോടതി. ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ നൽകിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
2 ലക്ഷത്തോളം വിദ്യാർഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പി.ജി പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു.
പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജൂലായ് 31-ന് പരീക്ഷാ സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.
Next Story
Adjust Story Font
16