ജസ്റ്റിസ് യശ്വന്ത് വർമക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രിംകോടതി
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് നിർദേശം നൽകിയത്

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രിംകോടതി നിർദേശം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് നിർദേശം നൽകിയത്. ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകിയിരുന്നു.
യശ്വന്ത് വർമക്കെതിരെ ഉടൻ കേസെടുക്കണമൈന്ന ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. യശ്വന്ത് വർമക്കെതിരായ അന്വേഷണത്തിന് മൂന്നംഗ സമിതിയെയാണ് സുപ്രിംകോടതി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അംഗങ്ങൾ.
Adjust Story Font
16