ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി സുപ്രിംകോടതി ശരിവച്ചു
LMV ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം
ന്യൂഡൽഹി: ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രിംകോടതി. LMV ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
നിയമഭേദഗതി സുപ്രിം കോടതി ശരിവച്ചു. ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച ഹരജികളെ ശരിവെക്കുന്ന തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. LMV ലൈസൻസുള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണമാണെന്നായിരുന്നു ഇൻഷൂറൻസ് കമ്പനികളുടെ വാദം.
Next Story
Adjust Story Font
16